ആരോഗ്യപരമായി ഒട്ടനവധി പ്രയാസങ്ങൾ അനുഭവിക്കുന്ന പുതിയ കാലഘട്ടത്തിൽ സുരക്ഷാ പെയിൽ&പാലിയേറ്റീവ് താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാരക്ക ചലഞ്ച് ഈ മാസം 19, 20 ,21 തീയതികളിൽ നടത്താൻ ചുങ്കത്ത് ചേർന്ന് മേഖല കൺവെൻഷൻ തീരുമാനിച്ചു .
കൺവെൻഷൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ സഖാവ് എ പി സജിത്ത് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറി സഖാവ് പി ബിജു വാർഡ് മെമ്പർ വി എം വല്ലി
തുടങ്ങിയവർ പങ്കെടുത്തു
ടി എം അബ്ദുൽ ഹക്കീം മാസ്റ്റർ ചെയർമാനും പി എം അബ്ദുൽ മജീദ് കൺവീനറും കെ കെ ഷെരീഫ് ട്രഷററുമായ
പതിനൊന്നാംഗ എക്സിക്യൂട്ടീവും
25 അംഗ കമ്മിറ്റിയും രൂപീകരിച്ചു.
മേഖലയിലെ കിടപ്പുരോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണം സംഘടിപ്പിക്കാനും ഹോം കെയർ ഉൾപ്പെടെയുള്ള നടപടികൾ മുന്നോട്ടുനീക്കാൻ വളണ്ടിയർ പരിശീലനം നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ എ പി ലോഹി ദാക്ഷൻ നായർ തൻറെ മരണ ശേഷം ഭൗതികശരീരം മെഡിക്കൽ കോളേജിന് നൽകാൻ സുരക്ഷക് സമ്മതപത്രം നൽകി പ്രസ്തുത സമ്മതപത്രം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബിജു ഏറ്റുവാങ്ങി.
