Trending

ആടിയും പാടിയും ഭിന്നശേഷിവിദ്യാര്‍ഥികള്‍ സർഗവസന്തം ഭിന്നശേഷി കലോല്‍സവം സമാപിച്ചു.








താമരശ്ശേരി:താമരശ്ശേരി ഗ്രാമപഞ്ചായത്ത്  ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ  'സർഗ്ഗവസന്തം ഭിന്ന ശേഷി കലാത്സവം ശ്രദ്ധേയമായി.


നൃത്ത നൃത്യങ്ങൾ, പ്രസംഗം, മിമിക്രി, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, മോണോ ആക്ട്, പദ്യംചൊല്ലല്‍,ചിത്രരചന തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ഥികളുടെ തെറ്റാത്ത ചുവടുകളും  പിഴക്കാത്ത താളവും   ചടുലമായ വാക്കുകളും ഭാവാഭിനയവും,രചനാവൈഭവവും  വേറിട്ട അനുഭവമായി. താമരശ്ശേരി ഗവ.യു.പി സ്കൂളിൽ നടന്ന പരിപാടിയിൽ
 നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു.

 കലോത്സവം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജെ.ടി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ഐ.സി.ഡി.എസ്.സൂപ്പർവൈസർ ഇ.കെ.ശ്രുതി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻ്റ് സൗദാ ബീവി 
 അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി പ്രതിഭ ഡോ.ഫാത്തിമ അസ് ല,
,ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയരായ നിവേദ്കൃഷ്ണ, നവമി കൃഷ്ണ എന്നിവർ അതിഥികളായിരുന്നു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ.അരവിന്ദൻ ,മഞ്ജിത കുറ്റ്യാക്കിൽ, എം.ടി.അയ്യൂബ് ഖാൻ ,സെക്രട്ടറി ജെയ്സൺ നെടുമ്പാല,
ബ്ളോക്ക് വൈസ് പ്രസിഡൻ്റ് സുമാ രാജേഷ്, അഡ്വ.ജോസഫ് മാത്യു,പി.പി.ഹാഫിസുറഹ്മാൻ, സി.കെ.വേണുഗോപാൽ, , വി.കെ.അശ്റഫ് ,വി .പി .ഉസ്മാൻ ,ഉസ്മാൻ.പി.ചെമ്പ്ര, 
പി.സി.ആയിഷ, ബവീഷ് ബാൽ, കെ.വേണു,വി.കെ..കബീർ
സിസ്റ്റര്‍.റിന്‍സി,പി.സജിഷ , വി.പി.ഹം ജാദ് തുടങ്ങിയവർ സംസാരിച്ചു. 
പ്രോഗ്രാം കമ്മറ്റി കൺവീനർ കെ.പി. കൃഷ്ണൻ നന്ദി പറഞ്ഞു.


പരിപാടികൾ റാനിയ അലി ആംഗ്യ ഭാഷയിലേക്ക് വിവർത്തനം ചെയ്തു.
വീൽചെയർ റൈറ്റ്സ്, സോഷ്യൽ വെൽഫെയർ സൊസൈറ്റി എന്നിവ ചേർന്ന്  സംഘടിപ്പിച്ച  'മെലഡി' ഓൺ വീൽസ് ' ഗാനവിരുന്നും അരങ്ങേറി.
ഭിന്നശേഷി കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള പ്രിവിലേജ് കാർഡ് വിതരണോൽഘടനവും സമ്മാന വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.

   .
ക്യാപ്

താമരശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച  ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലോത്സവത്തിൽ ഭിന്നശേഷി പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം   പ്രസിഡണ്ട്  ജെ .ടി.അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post