Trending

ചെക്ക് പോസ്റ്റ് പരിസരം ലഹരി മാഫിയകളുടെ താവളം, കഞ്ചാവും, എംഡി എം എ യും പിടികൂടിയതിന് പുറമെ വാറ്റു കേന്ദ്രവും കണ്ടെത്തി.






താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരം ലഹരി മാഫിയ കയ്യടക്കി.

ഏതാനും മാസങ്ങൾ മുമ്പ് ചെക്ക് പോസ്റ്റിന് സമീപത്തെ സ്വകാര്യ തോട്ടത്തിൽ വെച്ച് വൻതോതിൽ കഞ്ചാവും, അതിനു ശേഷം എം ഡി എം എ യും പിടികൂടിയിരുന്നു.കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റിൻ്റെ മുൻവശത്തെ തോട്ടം കേന്ദ്രീകരിച്ച് നാടൻ വാറ്റു കേന്ദ്രവും 10 ലിറ്റർ വാഷും കണ്ടെത്തുകയും, പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

പല പ്രദേശങ്ങളിൽ നിന്നും കാറുകളിലും ബൈക്കുകളിലും എത്തുന്നവരാണ് ഉപഭോക്താക്കൾ.

സാന്ധ്യ മയങ്ങിയാൽ ലഹരി സംഘം തമ്പടിക്കുന്ന കേന്ദ്രമായി ചെക്ക് പോസ്റ്റ് പരിസരം മാറിയിരിക്കുകയാണ്.
നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവിടെ സുലഭമാണ്.

പോലീസ് പരിശോധനയും, പെട്രോളിഗും കർഷനമാക്കി പ്രദേശം ലഹരി മാഫിയകളുടെ കൈയിൽ നിന്നും മോചിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post