Trending

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു





നോളജ് സിറ്റി: 'രക്തം നൽകൂ ജീവൻ നൽകൂ' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് മർകസ് ലോ കോളേജിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോ കോളേജ് വിദ്യാർത്ഥി യൂണിയൻ, എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മർകസ് ലോ കോളേജ് ക്യാമ്പസ്സിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം മിഹ്റാസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഒ കെ എം അബ്ദുറഹ്മാൻ നിർവഹിച്ചു. നൂറിലധികം പേർ രക്തം ദാനത്തിനായി എത്തി. കോളേജ് പ്രിൻസിപ്പൽ അഞ്ജു. എൻ. പിള്ള, കോളേജ് അഡ്മിനിസ്ട്രേറ്റർ രിഫാഇ, യൂണിയൻ സെക്രട്ടറി അഖിൽ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post