Trending

വനിതകളുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി





ട്ടിപ്പാറ:. ഇടതുപക്ഷ ജനാധിപത്യ മുന്നണി കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി
ഇടതുപക്ഷ വനിതകളുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

 കട്ടിപ്പാറ പഞ്ചായത്തിലെ അംഗൻവാടി വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് മുൻകൂട്ടി തീരുമാനിച്ച പ്രകാരം ആളുകളെ നിയമിക്കാൻ തീരുമാനിച്ചതിനുശേഷം പഞ്ചായത്തിലെ പാവപ്പെട്ട ഉദ്യോഗാർത്ഥികൾ ആയിട്ടുള്ള സ്ത്രീകളെ ഈ കൊടും വേനൽക്കാലത്ത് കഷ്ടപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഇന്റർവ്യൂ പ്രഹസനത്തിനെതിരെ ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി യത്.

ജനാധിപത്യ മഹിളാ  അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം ഇന്ദിര ടീച്ചർ ധർണ ഉദ്ഘാടനം ചെയ്തു.


 ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബേബി രവീന്ദ്രൻ അധ്യക്ഷം വഹിച്ചു,  മദാരി ജുബൈരിയ, അനിതാ രവീന്ദ്രൻ, സീന സുരേഷ്,  വിപി സ്മിത എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post