വിരമിച്ച ജഡ്ജി എ.എം സാപ്രയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയേയും സുപ്രീംകോടതി അന്വേഷണത്തിനായി നിശ്ചയിച്ചു. സമിതിക്ക് ഓഹരി നിയന്ത്രണ ഏജൻസിയായ സെബി ആവശ്യമായ വിവരങ്ങളും സഹായവും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
അദാനി വിഷയത്തിൽ സെക്യൂരിറ്റീസ് ആക്ടിന്റെ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് സെബി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഇടപാടുകൾ യഥാവിധി അറിയിക്കുന്നതിൽ പോരായ്മയുണ്ടായിട്ടുണ്ടോയെന്നും ഓഹരി നിയന്ത്രണ ഏജൻസി പരിശോധിക്കണം. ഓഹരി വിലകളിൽ കൃത്രിമം നടത്തിയിട്ടുണ്ടോയെന്നതും സെബി അന്വേഷണിക്കണം. ഇക്കാര്യങ്ങൾ പരിശോധിച്ച് തയാറാക്കുന്ന റിപ്പോർട്ട് സെബി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിക്കാണ് സമർപ്പിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
