പോലീസ് പറയുന്നത്: പാരിപ്പള്ളിയിലെ ഒരു സിനിമാ തീയേറ്ററിലെ ജീവനക്കാരനാണ് പ്രതി. പ്രണയം നടിച്ച് പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡനത്തിനിരയാക്കി. തുടര്‍ന്നുണ്ടായ മനോവിഷമത്താലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
സിനിമാ തിയേറ്ററിലെത്തുന്നതും സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുന്നതുമായ പെണ്‍കുട്ടികളുമായി പ്രതി അടുപ്പം സ്ഥാപിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറിയെടുത്ത് പീഡനത്തിനിരയാക്കും. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ഒട്ടേറെ പെണ്‍കുട്ടികളെ കബളിപ്പിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍, എസ്.ഐ. ആശാ വി.രേഖ, സുരേഷ്‌കുമാര്‍, ഷാജി, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Tags:
Crime
