Trending

ഹൈക്കോടതി ഉത്തരവ്: താമരശ്ശേരി ചുങ്കത്തെ മത്സ്യ മൊത്തക്കച്ചവട മാർക്കറ്റ് അടച്ചു പൂട്ടി





താമരശ്ശേരി: നിയമ പ്രകാര മുള്ള ലൈസൻസും, അനുമതികളും ഇല്ലാതെ പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റ് അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും പോലീസ് സഹായത്തോടെ എത്തിയാണ് താമരശ്ശേരി ചുങ്കത്തെ മത്സ്യവിതരണ മാർക്കറ്റ് സീൽ ചെയ്തത്.

രേഖകൾ പ്രകാരം വയലിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്, ഉത്തരവ് സ്റ്റേ ചെയ്യാൻ ഉടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഭൂമി തരം മാറ്റിയ രേഖകൾ സമരപ്പിക്കാൻ സാധിക്കാത്തതിനാൽ സ്റ്റേ ലഭിച്ചിട്ടില്ല.

കോഴിക്കോട് സ്വദേശികളായ സി.എം ഷാഫിയടക്കം പത്തോളം പേരാണ് മാർക്കറ്റിനെതിരെ കോടതിയെ സമീപിച്ചത്.

താമരശ്ശേരിക്ക് പുറമെ പെരുവയൽ, വെള്ളയിൽ തുടങ്ങിയ സ്ഥലങ്ങളിലെ മാർക്കറ്റുകളും അടച്ചു പൂട്ടണമെന്ന് ഹൈക്കോടി ഉത്തരവിട്ടിട്ടുണ്ട്.

മാർക്കറ്റ് അടച്ചു പൂട്ടിയതോടെ പ്രദേശത്തെ നൂറിലധികം തൊഴിലാളികൾ പെരുവഴിയിലായി.

Post a Comment

Previous Post Next Post