Trending

കാരക്ക ചലഞ്ച് വിതരണോൽഘാടനം നടത്തി.






കൂടത്തായി: സുരക്ഷ പെയിൻ &പാലിയേറ്റിവ് കെയർ കൂടത്തായി മേഖല കിടപ്പ് രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി സാമ്പത്തിക സമാഹരണം നടത്തുന്നതിന്  സംഘടിപ്പിക്കുന്ന കാരക്ക ചലഞ്ച് വിതരണോൽഘാടനം മജീദ് നെല്ലാങ്കണ്ടിക്ക് കൊടുത്തു കൊണ്ട് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി അബ്ദുൽ നാസർ നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മഹറൂഫ് തട്ടാഞ്ചേരി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ഷീലഷൈജു, ഉഷാദേവി ഡി, കരുണാകരൻ മാസ്റ്റർ, കെ കെ രാധാകൃഷ്ണൻ, സത്താർ പുറായിൽ, പി കെ രാമൻ ക്കുട്ടി മാസ്റ്റർ, ഹുസ്സയിൻ എന്നിവർ പങ്കെടുത്തു. മേഖല കൺവീനർ ടി ടി മനോജ്‌ കുമാർ സ്വാഗതവും സോണൽ കമ്മിറ്റി അംഗം കെ വി ഷാജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post