Trending

താമരശ്ശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടാം പ്രതി പിടിയില്‍





താമരശ്ശേരി: ഗൾഫിലെ ബന്ധുവിന്റെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിൽ താമരശ്ശേരി വെഴുപ്പൂരിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടാം പ്രതി പിടിയിൽ. പെരുമണ്ണ സ്വദേശി നൗഷാദ് (33)നെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

നാലുമാസംമുമ്പ് തച്ചംപൊയിൽ അവേലം പയ്യമ്പടി മുഹമ്മദ് അഷ്റഫ് എന്ന വിച്ചി(55)യെ തട്ടിക്കൊണ്ടുപോയി മൂന്നു രാത്രിയും രണ്ട് പകലും ബന്ദിയാക്കി ഉപദ്രവിച്ചശേഷം വിട്ടയച്ച സംഭവത്തിലാണ് അറസ്റ്റ്. .താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞവർഷം ഒക്ടോബർ 22-ന് രാത്രിയാണ് വെഴുപ്പൂരിൽ സ്കൂട്ടർ തടഞ്ഞ് മുഹമ്മദ് അഷ്റഫിനെ രണ്ടു വാഹനങ്ങളിലായെത്തിയ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയത്. മലപ്പുറം കാവനൂർ സ്വദേശി അബ്ദുൽ സലാമിന്റെയും അലി ഉബൈറാന്റെയും ഉടമസ്ഥതയിലുള്ള സ്വർണം കേരളത്തിലേക്ക് കടത്താൻ അനുവദിക്കാതെ മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞു വെച്ചിരുന്നു. ഈ സ്വർണം വിട്ടുകിട്ടാൻ വേണ്ടിയാണ് മുക്കം സ്വദേശിയുടെ ബന്ധുവായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

Post a Comment

Previous Post Next Post