Trending

സ്കൂട്ടർ മറിഞ്ഞു, റോഡിൽ വീണ ഡെലിവറി ബോയിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി; ദാരുണാന്ത്യം





പന്തീരാങ്കാവ് (കോഴിക്കോട്)∙ തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപാസിലുണ്ടായ വാഹനാപകടത്തിൽ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ യുവാവ് മരിച്ചു. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ പി.ഹുസൈൻ (32) ആണ് മരിച്ചത്. 

മെട്രോ ആശുപത്രിക്കും ലാൻഡ് മാർക്ക് ഫ്ലാറ്റിനു സമീപം ഞായറാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണ് അപകടം.


ഹുസൈൻ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് റോഡിലേക്കു വീണപ്പോൾ പിന്നാലെ വന്ന കോൺക്രീറ്റ് മിക്സ്ചർ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച.

പിതാവ്: പരേതനായ അബ്ദുറഹ്‌മാൻ മുസ്‌ല്യാർ. മാതാവ്: സൈനബ. ഭാര്യ: ഷാനിബ. മക്കൾ: ഫാത്തിമ നുസൈബ, പേരിടാത്ത 10 ദിവസം പ്രായമായ പെൺകുട്ടിയുമുണ്ട്.

Post a Comment

Previous Post Next Post