DYFI താമരശ്ശേരി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പഴയ ബസ്റ്റാന്റിൽ ദാഹജല പന്തൽ ഒരുക്കി , വർധിച്ച് വരുന്ന കൊടും ചൂടിൽ പൊതുജനങ്ങൾക്ക് ദാഹജലം ലഭ്യമാക്കുവാൻ DYFI സംസ്ഥാന വ്യാപകമായി ആരംഭിച്ച് സ്നേഹമൊരു കുമ്പിൾ പദ്ധതിയുടെ ഭാഗമായാണ് സ്ഥാപിച്ചത്. പരിപാടിയുടെ ഉത്‌ഘാടനം DYFI കോഴിക്കോട് ജില്ലാ സെക്രട്ടറി PC ഷൈജു നിർവഹിച്ചു , സഖാക്കൾ ടി മഹറൂഫ് , ലിബിൻ അജയ് ഘോഷ് , MR ഷംജിത്ത് , സിനാൻ , അഭിജയ് രാജ് , ജിഷ്ണു , നബീൽ , അനു , വിഷാഖ് എന്നിവർ പങ്കെടുത്തു