കുന്ദമംഗലം:
കാരന്തൂർ ചാത്തംകണ്ടത്തിൽ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിൽ 14.07.2020 തിയ്യതി സ്വർണ്ണമാണെന്ന വ്യാജേന 24.1 ഗ്രാം തൂക്കം വരുന്ന 3 വളകൾ പണയം വെച്ച് 89500/- രൂപ ലോൺ എടുത്ത് മുങ്ങിയ ചേളന്നൂർ വെള്ളാടം വീട്ടിൽ
ബിജു.യു.വി (38) യെ പോലീസ് പിടികൂടി.
ഒരു വർഷം കഴിഞ്ഞിട്ടും ലോൺ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് സ്ഥാപനം പണയം വെച്ച വളകൾ പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് 07.12.2022 തിയ്യതി പ്രതിക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തു.
ഇതറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി മാറി താമസിക്കുകയായിരുന്നു.
ഒറ്റ നോട്ടത്തിൽ തിരിച്ചറിയാത്ത രീതിയിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ഉരച്ചു നോക്കിയാലും സ്വർണമാണെന്ന് തെറ്റ് ധരിക്കുന്ന രീതിയിൽ വിദഗ്ധമായ രീതിയിലാണ് ആഭരണം പണി കഴിപ്പിച്ചിരുന്നത്.
ഇന്നലെ 19.03.2023 തിയ്യതി ചാത്തമംഗലം നെച്ചൂളി എന്ന സ്ഥലത്ത് വെച്ച് കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ അഭിലാഷ്.ടി, വി.കെ സുരേഷ്, എ.എസ്സ്.ഐ സന്തോഷ് കുമാർ.സി, സി.പി.ഒ അജീഷ്.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ സമാനമായ രീതിയിൽ കക്കോടിയിലുള്ള ബാങ്കിലും തട്ടിപ്പ് നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി പതിയെ 14 ദിവസത്തക്ക് റിമാന്റ് ചെയ്തു.
