കൈതപ്പൊയിൽ ജി എം യു പി സ്കൂളിൽ പഞ്ചായത്ത്തല പoനോത്സവം 'വേനൽപ്പച്ച' വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളോടെ നടന്നു.
പoനോത്സവം പുതുപ്പാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു.
ലിസ കോളേജ് കൗൺസലിംഗ് സെൻ്ററിലെ വിദ്യാർത്ഥികൾ ഇർഫാന, ഹസ്നഹമീദ് എന്നിവർക്കുള്ള ഉപഹാര സമർപ്പണവും പഞ്ചായത്ത് ജലജീവൻ മിഷൻ നടത്തിയ സാഹിത്യ മത്സര വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണവും നടന്നു. ഹെഡ്മാസ്റ്റർ കെ.ടി.ബെന്നി അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ ടി.കെ.സുഹൈൽ ,അഷ്റഫ് എലിക്കാട്, സ്കൂൾ ലീഡർഫാത്തിമ നസ്റി, മുഹമ്മദ് കെ.വി. എന്നിവർ സംസാരിച്ചു. ഡോ.സി.പി.രതീഷ് കുമാർ സ്വാഗതവും ലിസി.എൻ.ജെ നന്ദിയും പറഞ്ഞു.
