Trending

നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു







നേര്യമംഗലം: ഇടുക്കി നേര്യമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. തിരുവനന്തപുരത്തു നിന്നും മൂന്നാറിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസാണ് നേര്യമംഗലം വില്ലന്‍ചിറയ്ക്കു സമീപം മറിഞ്ഞത്. 




ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാവ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. മുപ്പതു യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ആര്‍ക്കും സാരമായ പരിക്കുകള്‍ ഏറ്റിട്ടില്ല. പരിക്കേറ്റവരെ
നേര്യമംഗലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പോലീസ് നടത്തി വരികയാണ്.

Post a Comment

Previous Post Next Post