താമരശ്ശേരി: ലൈഫ് ഭവനപദ്ധതി പ്രകാരം അർഹതപ്പെട്ടവർക്ക് തോട്ട ഭൂമിയിൽ വീട് നിർമ്മിക്കുന്നതിനുള്ള തടസ്സം നീക്കുക, കാലങ്ങളായി ഇത്തരം ഭൂമിയിൽ താമസിക്കുന്നവരുടെ ആശങ്ക അകറ്റുക, കാലഹരണപ്പെട്ട ഭൂപരിഷ്കകരണ നിയമം പരിഷ്കരിക്കുക, കോടതി വിധികൾ മറികടക്കാൻ നിയമനിർമ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് താമരശ്ശേരി -കട്ടിപ്പാറ പഞ്ചായത്തുകളിലെ കർഷക സംഘം, കർഷക തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ച് കർഷക തൊഴിലാളി യൂനിയൻ നേതാവ് ആർ പി ഭാസ്കര കുറുപ്പ് ഉദ്ഘാടനം ചെയ്തു