മംഗളൂരു: റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തിക്കയറിയതിനെതുടർന്ന് യുവതി മരിച്ചു.സുള്ള്യക്കടുത്ത ബലക്കബയിൽ ശിവരാമിെൻറ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തിൽ പെട്ടത്.
സ്വന്തം റബ്ബർ തോട്ടത്തിൽ ടാപ്പിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു.വീഴ്ചയിൽ മൂർച്ചയേറിയ കത്തി നെഞ്ചിൽ കുത്തി കയറി.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെല്ലാരെ പൊലീസ് കേസെടുത്തു
