ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ അങ്ങാടിക്ക് സമീപം കോയാസിനും - പാലത്തിനും ഇടയിൽ റോഡരികിൽ മുറിച്ചിട്ട മരങ്ങൾ അപകട ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. വാഹനങ്ങൾ സൈഡ് നൽകുന്ന അവസരത്തിലാണ് അപകട സാധ്യത.
റോഡരികിൽ നിന്നു മുറിച്ചു മാറ്റിയ മരം കഷ്ണങ്ങളാക്കിയാണ് റോഡരികിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത്.
ആഴ്ചകൾ പിന്നിട്ടിട്ടും തടി റോഡിൽ നിന്നും നീക്കം ചെയ്തിട്ടില്ല.
