Trending

കാട്ടുപന്നിയുടെ കുത്തേറ്റ് സ്കൂട്ടർ യാത്രികന് പരുക്ക്.





താമരശ്ശേരി:കട്ടിപ്പാറ ചെമ്പ്ര കുണ്ടയിൽ താമസിക്കുന്ന കൊടച്ചേരി പൊയിൽ രാജുവിനാണ് ജോലി സ്ഥലമായ നക്ഷത്ര ഹോട്ടലിലേക് പുലർച്ചെ .5.30 ന് പോകുന്ന വഴി ചെമ്പ്ര അങ്ങാടിക്ക്  അടുത്ത് വെച്ച് കുത്തേറ്റത്.

കാട്ടുപന്നി രാജുവിൻ്റെ സ്കൂട്ടറിൻ്റെ മുന്നിലേക്ക് എടുത്ത് ചാടുകയും രാജുവിനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ രാജു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

രാജുവിൻ്റെ മുറിവിൽ പന്ത്രണ്ടോളം തുന്നുകൾ രാജുവിനുണ്ട്. കഴിഞ്ഞ വർഷം ചെമ്പ്ര കുണ്ട അങ്ങാടിക്ക് അടുത്ത് വെച്ച് ഓട്ടോറിക്ഷ ഓടിച്ചിരുന്ന കൂരാച്ചുണ്ട് സ്വദേശി റഷീദ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരണപ്പെടുകയുണ്ടായി. ഇതെ സ്ഥലത്ത് വെച്ച് തന്നെയാണ് വീണ്ടും സ്കുട്ടർ യാത്രക്കാരനെ കാട്ടുപന്നി ആക്രമിക്കുന്ന ത്.

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിയുടെ ഭിക്ഷണി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രിയിൽ ചെറിയ വാഹനങ്ങൾ ഓടിച്ചു പോകുന്നവർ കാട്ടുപന്നിയുടെ ഭീഷണിയിലാണ്.

Post a Comment

Previous Post Next Post