Trending

ചുരത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു.




താമരശ്ശേരി:ചുരം ആറാം വളവിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു.

മാനന്തവാടി വള്ളിയൂർ കാവ്  ഉത്സവ സ്ഥലത്ത് ഹലുവ വ്യാപാരം കഴിഞ്ഞ് വയനാട്ടിൽ നിന്നും ചുരമിറങ്ങി വരികയായിരുന്ന വാഹനമാണ് 30 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ്  അപകടത്തിൽപ്പെട്ടത്.



 വെസ്റ്റ് കൈതപ്പൊയിൽ കണ്ണപ്പൻകുണ്ട് സ്വദേശികളായ അൻഷാദ്, ജിനു, ജിത്തു എന്നിവർക്കാണ് പരുക്കേറ്റത്.   പരിക്കുകളോടെ ഇവരെ ഈങ്ങാപ്പുഴ മിസ്റ്റ് ഹോസ്പിറ്റലും തുടർന്ന് ജിത്തു, ജിനു എന്നിവരെ kmct മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

.

Post a Comment

Previous Post Next Post