Trending

ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ചെത്തിയ അശ്വിൻ മുറിയിൽ കയറി വാതിലടച്ചു ; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി





തിരുവനന്തപുരം : ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലംകോട് സ്വദേശികളായ പുഷ്പരാജൻ-പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഏഴ് മണിയോടെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിൻ രാജിന്റെ മൃതദേഹം കണ്ടെത്തിയത്.

കല്ലമ്പലത്ത് കാർ പാഞ്ഞ് കയറി അശ്വിൻ രാജിന്റെ സുഹൃത്ത് ശ്രേഷ്ഠ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ അശ്വിൻ മുറിയിൽ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും അശ്വിൻ പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ശ്രേഷ്ഠയുടെ മരണത്തിൽ അശ്വിൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നു. ശ്രേഷ്ഠയുടെ വേർപാടിൽ മനംനൊന്താണ് അശ്വിൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post