ഒരു മാസത്തോളമായിട്ടും ലോറി ഇവിടെ നിന്നും മാറ്റിയിട്ടില്ല.
സാധാരണ അപകടത്തിൽപ്പെടുന്ന വാഹനം അടിവാരത്തുള്ള പോലീസ് ഔട്ട് പോസ്റ്ററ്റിനോട് ചേർന്ന സ്ഥലത്താണ് നിർത്തിയിടാറുള്ളത്.
എന്നാൽ മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന രൂപത്തിലാണ് പാർക്കിംഗ്. ചുങ്കം ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് മിക്ക സമയത്തും ചെക്ക് പോസ്റ്റ് പിന്നിട്ട് പോകാറുണ്ട് ഇത്തരം സന്ദർഭങ്ങളിൽ ആളുകൾക്ക് റോഡരികിലൂടെ നടന്നുപോകുന്നതിനു വരെ തടസ്സമാണ് റോഡരികിലെ പാർക്കിംഗ്.
