Trending

കൂട്ടുകാരിയുടെ ഫ്ലാറ്റിൽ വെച്ച് മരണപ്പെട്ട ഡോ.തൻസിയുടെ മയ്യത്ത് നിസ്കാരം വൈകീട്ട് കാരാടി സെൻറർ ജുമാ മസ്ജിദിൽ.





താമരശ്ശേരി: കോഴിക്കോട്ട് കൂട്ടുകാരിയുടെ ഫ്ലാറ്റിൽ വെച്ച് മരണപ്പെട്ട താമരശ്ശേരി പുത്തൻവീട്ടിൽ ഫരീദിൻ്റെ ഭാര്യ ഡോ.തൻസിയ (25)യുടെ മയ്യത്ത് നിസ്കാരം വൈകീട്ട് 7.30 ന് കാരാടി സെൻ്റർ ജുമാ മസ്ജിതിൽ നടക്കും.

വയനാട് കണിയാമ്പറ്റ സ്വദേശിനിയാണ് തന്‍സിയ .
. കോഴിക്കോട് മലബാര്‍ മെഡികല്‍ കോളജിലെ പി ജി വിദ്യാര്‍ഥിനിയാണ്.

പാലാഴിയിലെ കൂട്ടുകാരിയുടെ ഫ്‌ലാറ്റിലാണ് തന്‍സിയെ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം.രാവിലെയായിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനാൽ അവിടെയുണ്ടായിരുന്നവരും ,അടുത്തള്ളവരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. തന്‍സിയക്ക് അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

മയ്യത്ത് നിസ്കാര സമയം അൽപസമയത്തിനകം അറിയിക്കുന്നതാണ്.





മയ്യത്ത് നിസ്കാരം വൈകുന്നേരം കാരാടി സെന്റർ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post