Trending

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഫാർമസി ഇനി രാത്രി ഏഴുവരെ




താമരശേരി:താമരശേരി താലൂക്ക് ആശുപത്രിയിൽ ഫാർമസി ഇനി രാത്രി ഏഴുവരെ പ്രവൃത്തി ക്കാൻ നിർദേശം.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കെ ചന്ദ്രൻ നൽകിയ പരാതിയെത്തുടർന്നാണ് കോഴിക്കോട് ജില്ലാ ലീഗൽ അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്)എം.പി ഷൈജൽ ജില്ലാ മെഡിക്കൽ ഓഫിസർ, താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് നിർദേശം നൽകിയത്.

ഇതു പ്രകാരം ഇതുവരെ അഞ്ച് മണിവരെ പ്രവർത്തിച്ചു വരുന്ന ഫാർമസി രാത്രി ഏഴ് വരെ പ്രവൃത്തിക്കും.

അത്യാവശ്യ ഘട്ടത്തിൽ ഏഴിനു ശേഷവും ഫാർമസിയിൽ നിന്നും മരുന്നുകൾ ലഭ്യമാക്കും.ഒ.പി സമയം കഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഫാർമസിയിൽ നിന്നും ഇതുവരെ മരുന്ന് ലഭിച്ചിരുന്നില്ല.

ചികിത്സ തേടി എത്തുന്നവർ പുറമെ നിന്നും മരുന്നുകൾ വാങ്ങേണ്ട അവസ്ഥ യായിരുന്നു.

രാത്രി ഏഴുവരെ ഫാർമസി പ്രവൃത്തി ക്കുമെന്ന് ബോർഡ് പ്രദർശിപ്പിക്കാനും നിർദേശം നൽകി യിട്ടുണ്ട്.

Post a Comment

Previous Post Next Post