Trending

അശ്ലീല കമൻ്റ്; ഓട്ടോ കാരുടെ കണ്ണില്‍ മുളകുപൊടി വിതറി യുവതി, കെട്ടിയിട്ട് മര്‍ദ്ദനം, മൂന്നു പേർ അറസ്റ്റിൽ.




കോഴിത്തുറ : അസ്ലീലചുവയോടെ സംസാരിച്ച ഓട്ടോ ഡ്രൈവർ മാരുടെ മുഖത്ത് മുളക് പൊടി വിതറിയ സ്ത്രീ യെ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ച മൂന്ന്‌ പേരെ പോലീസ് അറസ്റ്റുചെയ്തു.


മേല്പുറം സ്വദേശിനിയായ മുപ്പത്തിയഞ്ചുകാരിയെ കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ പാകോട് സ്വദേശികളായ ശശി(47), വിനോദ്(44), വിജയകാന്ത്(37) എന്നിവരെയാണ് അരുമന പോലീസ് അറസ്റ്റുചെയ്തത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരിച്ച യുവതി എട്ടു വയസ്സുള്ള മകളുമൊത്ത് അമ്മയ്ക്കൊപ്പമാണ് താമസം. മാര്‍ത്താണ്ഡത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി, മേല്പുറംവഴി നടന്നുപോകുമ്ബോള്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ പതിവായി അശ്ലീലച്ചുവയോടെ കളിയാക്കുന്നതു പതിവാണെന്ന് പറയപ്പെടുന്നു

കഴിഞ്ഞദിവസം രാവിലെ യുവതി വരുമ്പോൾ പതിവുപോലെ ഡ്രൈവര്‍മാര്‍ കളിയാക്കി. യുവതി കൈയില്‍ കരുതിയിരുന്ന മുളകുപൊടി അവരുടെ മുഖത്ത് വിതറി. ഇതില്‍ പ്രകോപിതരായ ഡ്രൈവര്‍മാര്‍ യുവതിയെ അടുത്തുള്ള ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു.ജില്ലാ പോലീസ് മേധാവി ഹരി കിരണ്‍ പ്രസാദിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മണിക്കൂറിനു ശേഷം സംഭവസ്ഥലത്ത് എത്തിയ അരുമന പോലീസ് യുവതിയെ രക്ഷിക്കുകയായിരുന്നു.

Post a Comment

Previous Post Next Post