ഞായറാഴ്ച രാവിലെ കോട്ടയത്തു നിന്ന് പെൺകുട്ടിയെ വിജിത്ത് ബൈക്കിൽ കയറ്റി കൊണ്ടുവന്നു. തുടർന്ന് മുടവൂർപാറയിൽ എത്തിച്ച് ധനുഷിന് കൈമാറാനായിരുന്നു പദ്ധതി. എന്നാൽ പെൺകുട്ടിയുമായെത്തിയപ്പോൾ ധനുഷ് കാലു മാറി. 'ഇനി തനിക്ക് വേണ്ടെന്നും പെൺകുട്ടിയെ എടുത്തോളൂ' എന്നും ധനുഷ് വിജിത്തിനോട് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് ഇരുവരും നടറോഡിൽ ഏറ്റുമുട്ടുകയായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മൂവരേയും തടഞ്ഞുവച്ച് പൊലീസിലറിയിച്ചു. പൊലീസെത്തി മൂവരേയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. നരുവാമൂട് പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കും.
