Trending

ഇഫ്താർ വിരുന്ന്: ചുങ്കത്ത് അഞ്ഞൂറോളം പേർ പങ്കെടുത്തു.













താമരശ്ശേരി: താമരശ്ശേരി ചുങ്കം ഫിഷ് മാർക്കറ്റിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ സമൂഹത്തിൻ്റെ നാനാതുറയിലുള്ള അഞ്ഞൂറിലധികമാളുകൾ പങ്കെടുത്തു.




ചുങ്കം മത്സ്യ മാർക്കറ്റ് ഉടമകളാണ് വിരുന്ന് സംഘടിപ്പിച്ചത്.

ഹൈക്കോടതി വിധിയെ തുടർന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് പഞ്ചായത്ത് അധികൃതർ മാർക്കറ്റ് അടച്ചു പൂട്ടിയിരുന്നു.

പിന്നീട് കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് നാളെ മുതൽ വീണ്ടും തുറന്ന് പ്രവർത്തിക്കുകയാണ്.

ഇതോടനുബന്ധിച്ചാണ് തൊഴിലാളികൾ, നാട്ടുകാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, സമീപവാസികൾ എന്നിവരെ പങ്കെടുപ്പിച്ച് ഇഫ്താർ വിരുന്ന് ഒരുക്കിയത്.


Post a Comment

Previous Post Next Post