Trending

ഇരുപത് വർഷത്തിന് ശേഷം പിടികിട്ടാപ്പുള്ളി പിടിയിൽ




താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ വാറണ്ട് നിലനിൽക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വർഷത്തിന് ശേഷം പോലീസ് പിടികൂടി. 

പോലീസിനെ വെട്ടിച്ച് കർണാടക, തമഴ്നാട് എന്നിവിടങ്ങളിൽ ഏറെക്കാലം ഒളിവിൽ കഴിഞ്ഞ താമരശ്ശേരി അമ്പായത്തോട് സ്കൂളിന് സമീപം താമസിക്കുന്ന എ എം വിനോദ് (40) നെയാണ്  താമരശ്ശേരി ചുങ്കത്ത് വെച്ച്  കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘ അംഗളായ സബ് ഇൻസ്പെക്ടർ വി കെ സുരേഷ്, സി പി ഒ മാരായ ലിബീഷ്, ഷരീഫ് എന്നിവർ ചേർന്ന് പിടികൂടിയത്.

2003 സെപ്തംമ്പർ 26 ന് രാത്രി കുന്ദമംഗലം സ്റ്റേഷൻ പരിതിയിലെ പെരിങ്ങളത്തെ വി.കെ ഫ്ലോർ & ഒയിൽ മില്ലിൽ നിന്നും അന്ന് 22000 രൂപ വിലയുള്ള  ഒൻപത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊട്ടിച്ച് ഉളിൽ കടന്ന് കവർന്ന കേസിലും, 2003 ഡിസംമ്പർ 19 ന് രാത്രി കെട്ടാങ്ങൽ  വെച്ച് കടയുടെ മുന്നിൽ സൂക്ഷിച്ച അന്ന് 42000 രൂപ വിലവരുന്ന രണ്ട് ടൺ ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലും കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പ്രതിയാണ്,

ഇതിനു പുറമെ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ മൂന്ന് കേസിലും, ചേവായൂർ സ്റ്റേഷനിൽ ഒരു കേസിലും, മുക്കം സ്റ്റേഷനിൽ ഒരു കേസിലും പിടികിട്ടാപ്പുള്ളിയാണ്.

ഏതാനും ദിവസങ്ങളായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ചില സുഹൃത്തുക്കളുടെ വീട്ടിൽ പതിവായി പ്രതി എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ പോലീസ് ഇന്ന് ഉച്ചയോടെയാണ് പിടികൂടിയത്.

Post a Comment

Previous Post Next Post