കഴക്കൂട്ടം: കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍ നിന്ന് വൈദ്യുതാഘാതമേറ്റു അധ്യാപിക മരിച്ചു.
മേനംകുളം ശോഭ ഭവനില്‍ ശോഭ അലക്‌സാണ്ടര്‍ (പെട്രീഷ്യ 49) ആണ് മരിച്ചത് .
ചിറ്റാറ്റുമുക്ക് സെന്റ് വിന്‍സെന്റ് ഹൈസ്‌കൂള്‍ അധ്യാപികയാണ്.ഞായറാഴ്ച രാത്രി വീട്ടില്‍ കുളിമുറിയിലെ വാട്ടര്‍ ഹീറ്ററില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭര്‍ത്താവ് അലക്‌സിസ് അവധിക്കു നാട്ടില്‍ കഴിഞ്ഞതിനുശേഷം ഞായറാഴ്ച രാവിലെയാണ് ഗള്‍ഫിലേക്കു തിരിച്ചുപോയത്. മൂന്നു മക്കളുണ്ട്.
