നാദാപുരം: നാദാപുരത്തെ ടാക്സി ജീപ്പ് ഡ്രൈവർ നരിക്കാട്ടേരിയിലെ കറ്റാരത്ത് അഷ്റഫിന്റെയും നസീമയുടെയും മകൾ അസ്മിന (28)യെ തൊട്ടിൽപാലം
പൈക്കളങ്ങാടിയിൽ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കരിക്കാടൻ പൊയിൽ കമ്മനക്കുന്നുമ്മൽ ജംഷീറിന്റെ ഭാര്യയാണ്.
5 മാസം ഗർഭിണിയായിരുന്ന ജംഷീറ ഭർതൃവീട്ടിൽ പീഡനത്തിനിരയായിരുന്നതായി അസ്മിനയുടെ വീട്ടുകാർ പരാതിപ്പെട്ടു. തൊട്ടിൽപാലം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു, പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാദാപുരത്ത് കബറടക്കി.
മക്കൾ: മെഹനാമെഹ്ബീൻ, ഖദീജ മെഹ്ബിൻ സഹോദരങ്ങൾ: സഫ്വാൻ, ഷർഫിന സൗജത്ത്, സഫ്ന, പരേതനായ അസീഫ്
I
