കോഴിക്കോട്: ജില്ലയിലെ ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ (AODA) ജില്ലാ സമ്മേളനം എ.ഐ.ഡി.എ സംസ്ഥാന പ്രസിഡണ്ട് അനുസാമുവൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഷാജുദ്ധീൻ ചിറക്കൽ, ട്രഷറർ ഷെമീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. സിറ്റി ട്രാഫിക് എസ്.ഐ അഷറഫ് റോഡ് നിയമങ്ങളെ കുറിച്ച് ക്ലാസെടുത്തു.
ആംബുലൻസുകളുടെ ദുരുപയോഗം കൂടി വരുന്നതിനാൽ ആംബുലൻസ് ഓടിക്കുന്നവർക്ക് ഗവൺമെന്റ് തലത്തിൽ ട്രെയിനിംങ് ക്ലാസുകൾ നടത്തുകയും ട്രെയിനിങ്ങ് കഴിഞ്ഞവർക്ക് ആംബുലൻസ് ഓടിക്കാൻ പ്രത്യേക ലൈസൻസ് നൽകുകയും ചെയ്താൽ ഈ മേഖലയിൽ ആംബുലൻസുകളുടെ ദുരുപയോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി റെജി ജോസ് (പ്രസിഡന്റ്), ശ്രീപേഷ് (സെക്രട്ടറി), നാസർ മായനാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
