ഭാഗം II ഖണ്ഡം 3 (I) ഭാരത സർക്കാർ അസാധാരണ ഗസറ്റ്_ _റോഡ്, ഗതാഗതം
(ഉപരിതലഗതാഗത വകുപ്പ്)
വിജ്ഞാപനം
എസ്.ഒ 5546 (ഇ) - 1956 ലെ ദേശീയപാത ആക്ടിലെ 1956 ലെ 48) ഇനിമുതൽ പ്രസ്തുത ആക്ട് എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും). സെക്ഷൻ 3എ വകുപ്പിലെ ഒന്നാം ഉപവകുപ്പ് പ്രകാരം നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപ യോഗിച്ച് ഭാരത സർക്കാർ ഇതോടൊപ്പമുള്ള അനുബന്ധത്തിൽ പറയുന്ന കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ലയിൽപ്പെട്ട സ്ഥലങ്ങൾ പൊതുതാൽപ്പര്യം മുൻനിർത്തി ദേശീയപാത 766) ൽ 5000 കി.മി മുതൽ 40,000 കി.മി വരെയുള്ള (മലാപ്പറമ്പ് -പുതുപ്പാടി) കോഴിക്കോട് ജില്ലയിലെ ദേശീയപാത 766 വികസനത്തിന് വീതികൂട്ടുന്നതിനും, ബൈപാസുകൾ നിർമ്മിക്കുന്നതിനും ആവശ്യമാണെന്ന് ബോധ്യമായതിനാൽ പൊന്നുംവിലക്കെടുക്കുവാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിക്കുന്നു.
ഏറ്റെടുക്കുന്ന കോഴിക്കോട് ജില്ലയിലെ സ്ഥലങ്ങൾ സംബന്ധിച്ച ലഘുവിവരണം ഇതിനാൽ പുറപ്പെടുവിക്കുന്നു. പ്രസ്തുത സ്ഥലങ്ങൾ മേൽപറഞ്ഞ ആവശ്യത്തിന് ഉപയോഗിക്കുന്നത് സംബന്ധിച്ച് ആർക്കെങ്കിലും എതിർപ്പുള്ള പക്ഷം ഗസറ്റിൽ വിജ്ഞാപനം പരസ്യപ്പെടുത്തി 21 ദിവസത്തിനകം പ്രസ്തുത ആക്ടിലെ 3(സി) വകുപ്പിലെ 1-ാം ഉപവകുപ്പ് പ്രകാരം ആക്ഷേപം ഉന്നയിക്കാവുന്നതാണ്.
മേൽപ്പറഞ്ഞ രീതിയിലുള്ള ആക്ഷേപം ബന്ധപ്പെട്ട കാര്യകാരണങ്ങൾ സഹിതം കാണിച്ചുകൊണ്ട് കോംപീറ്റന്റ് അതോറിറ്റി അതായത് സ്പെഷ്യൽ തഹസിൽദാർ ലാന്റ് അക്വിസിഷൻ) എൻ.എച്ച് -കൊയിലാണ്ടി മുമ്പാകെ രേഖാമൂലം സമർപ്പിക്കേണ്ടതും കോംപീറ്റന്റ് അതോറിറ്റി ഇതു സംബന്ധിച്ച് പരാതിക്കാരന് നേരിട്ടോ വക്കീൽ മുഖേനയോ പരാതിക്കാസ്പദമായ കാരണങ്ങൾ വിശദീകരിക്കുവാനുള്ള അവസരങ്ങൾ നൽകേണ്ടതും ആയതിന്മേൽ പരാതി കേട്ടതിനുശേഷവും കൂടുതൽ അന്വേഷണങ്ങൾ നടത്തിയതിന് ശേഷവും പരാതി അംഗീകരിച്ചോ നിരാകരിച്ചോ ഉത്തരവാക്കുന്നതാണ്.
മേൽപ്പറഞ്ഞ ആക്ടിന് (സി) വകുപ്പ് (2) ഉപവകുപ്പ് പ്രകാരം കോംപീറ്റന്റ് അതോറിറ്റി പുറപ്പെടുവിക്കുന്ന ഏതൊരു ഉത്തരവും അന്തിമമായിരിക്കും.
ഈ വിജ്ഞാപനത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളുടെ പ്ലാനുകളും മറ്റു വിശദാംശങ്ങളും പൊതുമരാമത്ത് വകുപ്പ് എൻ. എച്ച് ഡിവിഷൻ കോഴിക്കോടും, കൊയിലാണ്ടി എൽ.എ.എൻ.എച്ച് ഓഫീസിലും ലഭ്യമായിരിക്കുന്നതും ബന്ധപ്പെട്ട ആളുകൾക്ക് പ്രസ്തുത ഓഫീസിൽ വന്ന് പരിശോധിക്കാവുന്നതുമാണ്.
പട്ടിക കേരള സംസ്ഥാനത്തിലെ കോഴിക്കോട് ജില്ലയിൽപ്പെട്ട എൻ.എച്ച് 766 ന്റെ 5.കി.മി മുതൽ 40 കി.മി വരെയുള്ള മലാപ്പറമ്പ് -പുതുപ്പാടി) സ്ഥലമെടുപ്പ് നടക്കുന്ന ഭാഗങ്ങളിൽ ഉൾപ്പെട്ട കെട്ടിടങ്ങൾ ഉള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങളുടെ ലഘുവിവരണങ്ങൾ.
പട്ടിക ഇന്നത്തെ പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


