Trending

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ 62 പേർ, ഡ്രൈവറുടെ നില ഗുരുതരം




പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. പത്തനംതിട്ട നിലയ്ക്കലിന് സമീപം ഇലവുങ്കലിലാണ് സംഭവം. ഏഴ് കുട്ടികൾ ഉൾപ്പെടെ 62 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമാണ്. ഇലവുങ്കൽ - എരുമേലി റോഡിലെ മൂന്നാം വളവിൽ ഇന്ന് ഉച്ചയ്ക്ക് 1.45നാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

ശബരില ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ഒരു വശത്തേക്ക് മറിയുകയായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.



Post a Comment

Previous Post Next Post