താമരശേരി : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ആരവത്തിന്റെ ഭാഗമായി താമരശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഉയരെപ്പറക്കട്ടെ ഈ പതാക" മലപുറത്ത് വെച്ച് നടന്നു. ധർമ്മ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് നേതൃത്വം നൽകിയ ഡിവിഷൻ പരിധിയിലെ മുൻകാല നേതാക്കളാണ് 50 എസ് എസ് എഫ് പതാകകൾ വാനിലേക്കുയർത്തിയത്.
എം പി എസ് തങ്ങൾ മലോറം, ബി സി ലുക്മാൻ ഹാജി, ഹനീഫ് മാസ്റ്റർ കൊരങ്ങാട്, അസീസ് സഖാഫി കല്ലുള്ളതോട്, ജാഫർ സഖാഫി അണ്ടോണ നേതൃത്വം നൽകി. എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ് ആഷിഖ് സഖാഫി അധ്യക്ഷത വഹിച്ചു. ഷാഹിദ് സഖാഫി റഷീദ് മാസ്റ്റർ ഒടുങ്ങക്കാട് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ സോൺ സംഘാടക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചെയർമാൻ: അസീസ് സഖാഫി കല്ലുള്ളതോട്. കൺവീനർ: ഉസ്മാൻ വള്ളിയാട്.
അംഗങ്ങങ്ങൾ: കെ ടി അബ്ദുർറഷീദ്, വദൂദ് സഖാഫി പരപ്പൻപൊയിൽ, ഷാഫി പൂലോട്,
ഷാഹിദ് സഖാഫി കട്ടിപ്പാറ.
