Trending

ഗൾഫിൽ നിന്ന് വന്ന യുവാവിനെ തട്ടി കൊണ്ട് വന്ന് താമരശ്ശേരിയിലെ ലോഡ്ജിൽ വെച്ച് മർദ്ദിച്ച കേസ്; 4 പ്രതികൾ അറസ്റ്റിൽ





താമരശ്ശേരി:ഗൾഫിൽ നിന്ന് വന്ന യുവാവിനെ തട്ടി കൊണ്ട് വന്ന് താമരശ്ശേരിയിലെ ലോഡ്ജിജിൽ വെച്ച് മർദ്ദിച്ച കേസിൽ
4 പ്രതികൾ അറസ്റ്റിൽ.

മുഹമ്മദ്‌ ഉവൈസ് (22)മാക്കിൽ വീട്, പുള്ളാവൂർ,മുഹമ്മദ്‌ റഹീസ് (22)കടന്നാലിൽ വീട്, പുള്ളാവൂർ,മുഹമ്മദ്‌ ഷഹൽ (23)മീത്തലെ പനക്കോട് വീട്, വലിയപറമ്പിൽ, പരപ്പൻ പൊയിൽ,ആദിൽ (23)പുതിയെടത്തു കണ്ടി വീട്,ഉണ്ണികുളം എന്നിവരെയാണ് താമരശ്ശേരി ഇൻസ്‌പെക്ടർ സത്യനാഥൻ എൻ കെ അറസ്റ്റ് ചെയ്തത്.



ജനുവരി 9-ന് രാത്രി 9മണിക്ക് ബഹ്‌റൈനിൽ നിന്നും കരിപ്പൂർ എയർ പോർട്ടിൽ ഇറങ്ങിയ മേപ്പയൂർ കാരയാട്ട് പാറപ്പുറത്തു ഷഫീഖിനെ കൊണ്ടോട്ടിയിൽ നിന്നും തട്ടിക്കൊണ്ടുപോയി താമരശ്ശേരി ലോഡ്ജിൽ തടങ്കലിൽ വെക്കുകയായിരുന്നു.


രണ്ടു ദിവസത്തിന് ശേഷം കാറിൽ കയറ്റി കട്ടാങ്ങൽ ഭാഗത്തേക്ക്‌ കൊണ്ട് പോകുന്നതിനിടെ കുരുങ്ങാട്ടെ കടവ് പലതിനടുത്തു വെച്ച് കാറിൽ നിന്നും ഇറങ്ങി അടുത്തുള്ള ഹോട്ടലിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട ഷഫീക്ക് പിന്നീട് പോലീസ് എത്തി കൊണ്ട് പോയി മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു.


പിറ്റേന്ന് തന്നെ പ്രതികൾ 4പേരും നെടുമമ്പാശ്ശേരി വഴി
വിദേശത്തേക്ക് കടക്കുകടന്നു

വിദേശത്തുള്ളവർ മുഖേന സമ്മർദം ചെലുത്തിയതിനെ തുടർന്ന് പ്രതികൾ
തിരിച്ചു കേരളത്തിലെത്തി
ഹൈകോടതി നിർദേശപ്രകാരം അന്വേഷണഉദ്യോഗസ്ഥനായ താമരശ്ശേരി ഇൻസ്‌പെക്ടറുടെ മുൻപാകെ ഹാജരാകുകയായിരുന്നു.


താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Post a Comment

Previous Post Next Post