നാലുദിവസം മുമ്പാണ് കോട്ടക്കവലയിൽനിന്ന് വീട്ടമ്മയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പൊലീസിലും പരാതി ലഭിച്ചു. തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം, പാലക്കാട്, വേളാങ്കണ്ണി എന്നിവിടങ്ങളിൽ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് മൂവാറ്റുപുഴ പൊലീസ് ഇവരോട് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇന്നലെ ഇരുവരും പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. മൂവാറ്റുപുഴ എസ്.എച്ച്.ഒ അറിയിച്ചതിനെത്തുടർന്ന് കരിമണ്ണൂർ പൊലീസ് വീട്ടമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കി.
