Trending

ഹര്‍ഷിനയ്ക്ക് 2 ലക്ഷം അനുവദിക്കും; കത്രിക കുടുങ്ങിതില്‍ അന്വേഷണം ആഭ്യന്തരവകുപ്പിന്. നഷ്ടപരിഹാരം തുച്ചം,തുക സ്വീകരിക്കില്ല, ഹർഷിന.




 

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അന്വേഷണം ആഭ്യന്തരവകുപ്പിന് വിടാന്‍ മന്ത്രിസഭാ തീരുമാനം. ആരോഗ്യവകുപ്പിന്‍റെ രണ്ട്  അന്വേഷണങ്ങള്‍ ഫലം കണ്ടിരുന്നില്ല. പരാതിക്കാരി കെ.കെ.ഹര്‍ഷിനയ്ക്ക് രണ്ടുലക്ഷം അനുവദിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് എത്തി വാക്കുനൽകിയിട്ടും നീതി ലഭിച്ചില്ലെന്നാരോപിച്ച്, ഹർഷിന  സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ആരംഭിക്കാനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം.

അതിനിടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം അപര്യാപ്തമെന്ന് ഹര്‍ഷിന. കത്രിക പുറത്തെടുക്കാനും തുടര്‍ ചികില്‍സയ്ക്കും മാത്രം ലക്ഷങ്ങള്‍ ചെലവായി.

 അഞ്ചുവര്‍ഷം അനുഭവിച്ച വേദനയ്ക്ക് ആര് മറുപടി പറയുമെന്നും ഹർഷിന ചോദിച്ചു.

ചികിത്സക്ക് വേണ്ടി ചിലവഴിച്ച തുകയുടെ ഒരശംപോലുമാകുന്നില്ല നിലവിൽ പ്രഖ്യാപിച്ച നഷ്ടപരിഹരതുക, അതിനാൽ തന്നെ തൻ്റെ പോരാട്ടം തുടരുമെന്നും ഹർഷിന പറഞ്ഞു.

Post a Comment

Previous Post Next Post