Trending

"നിർമ്മല ഇററ് വാല 2023", വാർഷികാഘോഷവും യാത്രയയപ്പും, അനുമോദന ചടങ്ങും നടത്തി.




താമരശ്ശേരി : ചമൽ നിർമ്മല യുപി സ്കൂളിൻ്റെ 47ാ മത് സ്കൂൾ വാർഷികാഘോഷവും, 23 വർഷത്തെ സേവനത്തിന്‌ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന സിസ്റ്റർ അനീസ പി.ടി.ക്ക് യാത്രയയപ്പും, ഉപജില്ലാ തല മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും നടത്തി. 

 കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ജോഷി ചക്കിട്ട മുറി അദ്ധ്യക്ഷത വഹിച്ചു.. താമരശ്ശേരി കോർപ്പറേറ്റ് മാനേജർ റവ.ഫാദർ ജോസഫ്‌ പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രേമൻസാർ 'എന്റെ കുട്ടി' പുസ്തകം പ്രകാശനം ചെയ്തു. കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  അനിൽ ജോർജ്  സ്കൂൾ പത്രമായ *നിർമ്മൽ ജ്യോതി* പ്രകാശനവും,ജില്ലാ , ഉപജില്ലാ തല മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. 


സർവ്വീസിൽ നിന്നും വിരമിക്കുന്ന അനീസ സിസ്റ്റർക്കും, എ. ഇ ഒ. പ്രമൻ സാറിനും ഉപഹാരങ്ങൾ നൽകി ആദരിച്ചു. പി.ടി .എ പ്രസിഡണ്ട് റോബി ജയിംസ്, എം പി .ടി എ പ്രസിഡണ്ട് സിനിമേലേടത്ത്,ചമൽ ഗവ.എൽ പി സ്കൂൾ പ്രധാനാധ്യാപകൻ മുഹമ്മദ് ബഷീർ, കന്നൂട്ടിപ്പാറ IUMLP സ്കൂൾ പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം , സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രുതി.പി, അദ്ധ്യാപകരായ മനോജ്, സൗമ്യ ടീച്ചർ, ബുഷ്റ ടീച്ചർ, അശ്വതി ടീച്ചർ, ലിൽജി ടീച്ചർ, ഡിംപിൾ ടീച്ചർ, മജ്ജു ടീച്ചർ,PTA ഭാരവാഹികളായ മനോജ് പി.എം, സലാം കന്നൂട്ടിപ്പാറ, കെ.പി.ശ്രീനിവാസൻ ,വിജയകുമാർ, അഞ്ജു പ്രജീഷ്,, ബിജു ഇട്ടിക്കുഴി, മനോജ്,സ്കൂൾ ലീഡർ ആദിദേവ് കെ.സി എന്നിവർ ആശംസയർപ്പിച്ചു. 


 ഹെഡ്മിസ്ട്രസ്സ് ജിസ്ന ജോസ് സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി നാൻസി എ.ഡി. നന്ദിയും പറഞ്ഞു.. സാംസ്കാരിക സമ്മേളനത്തിന് ശേഷം കുട്ടികളുടേയും രക്ഷിതാക്കളുടേയും കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി.



 രക്ഷിതാക്കളുടേയും നാട്ടുകാരുടേയും 'സഹകരണത്തോടെ സ്കൂൾ വാർഷികം ചമൽ ഗ്രാമത്തിന്റെ  ഉൽസവമാക്കി മാറ്റാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് സംഘാടകർ.

Post a Comment

Previous Post Next Post