കോഴിക്കോട്: പോക്സോ കേസിൽ യുവതി അറസ്റ്റിൽ. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് എലത്തൂർ ചെറുകുളം
ജസ്ന (22) യെ ചേവായൂർ പോലീസ് അറസ്റ്റ്
ചെയ്തത്. ജസ്ന പീഡിപ്പിച്ചതായുള്ള
പതിനഞ്ചുകാരിയുടെ പരാതിയിൽ ഡിസംബർ 29- നാണ് പോലീസ് കേസെടുത്തത്. രണ്ട് മാസമായി ഇവർ ഒളിവിലായിരുന്നു. രണ്ടുദിവസംമുമ്പാണ് ഇവർ നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ജസ്നയെ
വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എസ്.ഐ. വിനയന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, മഞ്ജു
എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
