താമരശ്ശേരി:ലൈഫ് ഭവന പദ്ധതിപ്രകാരം വീടിന് അർഹരായ തോട്ടഭൂമിയിൽ പെട്ട ആളുകൾക്ക് വീട് അനുവദിക്കാനുള്ള തടസ്റ്റം നീക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ഇത്തരം ഭൂമിയിൽ കാലങ്ങളായി താമസിക്കുന്ന ചെറുകിട കർഷകരുടെ പ്രശ്നപരിഹാരത്തിനും കർഷക -കർഷക തൊഴിലാളി നേതൃത്വത്തിൽ രാരോത്ത്, കടവൂർ വില്ലേജ് പരിധിയിൽപ്പെട്ട മുമ്പ് തോട്ടഭൂമിയായ ഇപ്പോൾ കൈവശമുള്ളതുമായ എല്ലാ ചെറുകിട കർഷകരെയും അണിനിരത്തിക്കൊണ്ട്
15/ 03/23ന് താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്താൻ കോരങ്ങാട് ചേർന്ന സംയുക്ത സമര സമിതി കൺവെൻഷൻ തീരുമാനിച്ചു.
കൺവെൻഷൻ സി പി ഐ എം താമരശ്ശേരി ഏരിയ സെക്രട്ടറി കെ ബാബു ഉത്ഘാടനം ടി സി വാസു അധ്യക്ഷം വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി മെഹറൂഫ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ പി സജിത്ത്, അബ്ദുൽ അസിസ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ സീന കർഷക നേതാക്കന്മാരായ സി കെ വേണുഗോപാൽ, ശിവരാമൻ എന്നിoവർ സംബന്ധിച്ചു സി പി നിസാർ ചെയർമാനും പി എം അബ്ദുൽ മജീദ് കൺവീനറുമായി സമര സമിതി നിലവിൽ വന്നു
