Trending

14 വർഷം മുൻപ് ബാലനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്





പാങ്ങോട്: 14 വർഷം മുൻപ് ബാലനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

 തലയ്ക്കേറ്റ ക്ഷതം മരണകാരണമായിരിക്കാമെന്നാണു കണ്ടെത്തൽ.

പാങ്ങോട് ഭരതന്നൂർ രാമരശ്ശേരി വിജയ വിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശ് വിജയ്(14) ആണ് മരിച്ചത്.

2009 ഏപ്രിൽ അഞ്ചിനു വൈകിട്ട് 3ന് വീട്ടിൽ നിന്നു പാൽ വാങ്ങാൻ പോയ കുട്ടിയെ 800 മീറ്റർ അകലെ രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

2019ൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുടുംബത്തിനു കൈമാറി.

Post a Comment

Previous Post Next Post