Trending

സംരഭം ആരംഭിക്കാൻ കോഴ;കോൺഗ്രസ് ഓഫിസിൻ്റെ വാടക കുടിശ്ശിക തീർക്കാൻ മണ്ഡലം പ്രസിഡൻറ് ഗൂഗിൾ പേ വഴി കൈപ്പറ്റിയത് 10,000 രൂപ.



കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിൽ സംരഭം ആരംഭിക്കാൻ മുന്നോട്ട് വന്ന പ്രവാസി യിൽ നിന്നും പഞ്ചായത്ത് അനുമതികൾ ലഭിക്കുന്നതിനായി ലക്ഷക്കണക്കിന് രൂപ വിവിധയാളുകൾ കൈപ്പറ്റിയ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

കോൺഗ്രസ്സ് ഓഫിസിൻ്റെ വാടക കുടിശ്ശിക തീർക്കാനെന്ന് പറഞ്ഞ് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് റിഫായത്ത് സംരഭം തുടങ്ങാൻ എത്തിയ തച്ചംപൊയിൽ സ്വദേശി ഷരീഫിൽ നിന്നും ഗൂഗിൾ പേ വഴി സ്വീകരിച്ചത് 10,000 രൂപയാണ്.ഇതിനെ സ്ക്രീൻ ഷോട്ട് ടി ന്യൂസിന് ലഭിച്ചു.




മാലിന്യ സംസ്കരണ ഫാക്ടറിക്ക് പഞ്ചായത്ത്അ നുമതി നൽകാൻ വിവിധയാളുകൾ ലക്ഷങ്ങൾ കോഴ വാങ്ങി വഞ്ചിച്ചെന്ന് പ്രവാസിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ തച്ചംപൊയിൽ കൊല്ലരു കണ്ടി ഷരീഫാണ് വെളിപ്പെടുത്തിയത്.


കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി UDF അംഗങ്ങളും, നേതാക്കളും പണം ആവശ്യപ്പെടുന്നതും, പദ്ധതിക്ക് അനുമതി ലഭിക്കാതിരുന്ന അവസരത്തിൽ വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി മുഴക്കുന്ന ശബ്ദരേഖകൾ കഴിഞ്ഞ ദിവസങ്ങളിൽ ടി ന്യൂസ് പുറത്ത് വിട്ടിരുന്നു.

തന്നെ വഞ്ചിച്ചവർക്കെതിരെ ഷരീഫ് താമരശ്ശേരി പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

കട്ടിപ്പാറ പഞ്ചായത്ത് നാലാം വാർഡിൽപ്പെട്ട ചമൽ മുരിങ്ങും കൊടി ഭാഗത്ത് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനായിട്ടായിരുന്നു പ്രവാസി  രംഗത്തു വന്നത്. 

ഇദ്ദേഹത്തിൽ നിന്നാണ് കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർനും കോൺഗ്രസ്സ് നേതാവുമായ അനിൽ ജോർജ് 16000 രൂപയും, എട്ടാം വാർഡ് മെമ്പറും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റുമായ അബുബക്കർ കുട്ടി 70,000 രൂപയും, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സലാം 50,000 രൂപയും, മണ്ഡലം പ്രസിഡൻറ് റിഫായത്ത് 10,000 രൂപയും കൈപ്പറ്റിയെന്നാണ പരാതി..

ബോർഡിൽ വെച്ച് ഒരാഴ്ചക്കകം പഞ്ചായത്ത് അനുമതി വാങ്ങി നൽകാം എന്ന് പറഞാണ് പണം കൈപ്പറ്റിയത്  എന്നാണ് ആരോപണം.എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും പ്ലാൻ്റ് തുടങ്ങാൻ സാധിച്ചില്ല.

പണം കൈപ്പറ്റിയ വിവരം എല്ലാവരും സമ്മതിക്കുന്നുണ്ടെങ്കിലും പാർട്ടി ഫണ്ടിലേക്കായിരുന്നു എന്നാണ് വിശദീകരണം.

എന്നാൽ താൻ നൽകിയത് പാർട്ടി ഫണ്ടല്ലെന്നും, തനിക്ക് അത്തരത്തിൽ ഒരു സീറ്റ് ഒരു പാർട്ടിക്കാരും നൽകിയിട്ടില്ലെന്നും ഷരീഫ് വ്യക്തമാക്കിയിരുന്നു.


കട്ടിപ്പാറ അഴിമതി സംബന്ധിച്ച് കൂടുതൽ രേഖകൾ കൈവശമുണ്ടെങ്കിലും പോലീസ് അന്വേഷണം ആരംഭിച്ചു സാഹചര്യത്തിൽ, അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മറ്റു തെളിവുകൾ പിന്നീട് പുറത്തു വിടുന്നതാണ്.


Post a Comment

Previous Post Next Post