താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെഴുപ്പൂർ എസ്റ്റേറ്റിൽ വെച്ച് 10 ലിറ്റർ വാഷ് സഹിതം ടാപ്പിംഗ് തൊഴിലാളി പോലീസ് പിടിയിൽ.
എസ്റ്റേറ്റിൽ വെച്ച് പതിവായി നാടൻ ചാരായം വാറ്റി വിൽക്കുന്ന നൂറാം തോട് തടത്തരികത്ത് രാജേന്ദ്രൻ (52) ആണ് താമരശ്ശേരി പോലീസിൻ്റെ പിടിയിലായത്.
താമരശ്ശേരി എസ് ഐ വി പി അഖിൽ, സീനിയർ സി പി ഒ മാരായ മനോജ്, ബോബി, ജിജീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
