Trending

എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമല്ല; ഏപ്രിൽ 1 മുതൽ പണമീടാക്കും





എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്. നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ( UPI Payments Via Prepaid Instruments To Carry Interchange Fee )

എൻപിസിഐ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്കാണ് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്താൻ എൻപിസിഐ തീരുമാനിച്ചിരിക്കുന്നത്. ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും.

എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോർട്ട്.

Post a Comment

Previous Post Next Post