താമരശ്ശേരി: താമരശ്ശേരി പട്ടണത്തിലെ ഗതാഗത കുരുക്കിന് ഇടയാക്കുകയും, കാൽനടയാത്രക്ക് തടസ്സമാവുകയും ചെയ്യുന്നു എന്ന കാരണത്താൽ റോഡരികിൽ നിന്നും കച്ചവട സാമഗ്രികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഴിയൊര കച്ചവടക്കാർക്ക് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും ആരും പുല്ല് വില പോലും കൽപ്പിച്ചില്ല.
താമരശ്ശേരി പിഡബ്ല്യുഡി ഓഫീസ്, താലൂക്ക് ആശുപത്രി, ബസ് ബേ എന്നിവിടങ്ങളിലാണ് പ്രധാനമായും അനധികൃത കച്ചവടം നടക്കുന്നത്.
ഇതിനൊപ്പം നോക്കുകുത്തിയായി പഞ്ചായത്ത് ബോട്ടിൽ ശേഖരിക്കാനായി സ്ഥാപിച്ച കൂടും സ്ഥാനം പിടിച്ചിട്ടുണ്ട്.
