കൈതപൊയിൽ :കൈതപൊയിൽ ജി എം യു പി സ്കൂളിന്റെ 74-മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ശിവശങ്കരൻ മാസ്റ്റർക്കുള്ള യാത്രയയപ്പു സമ്മേളനവും തിരുവമ്പാടി എം എൽ എ ശ്രീ ലിന്റോ ജോസഫ് നിർവഹിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷംസീർ പോത്താറ്റിൽ അധ്യക്ഷത വഹിച്ചു. ശിവ ശങ്കരൻ മാസ്റ്റർക്കുള്ള പി ടി എ യുടെയും സ്കൂൾ സ്റ്റാഫിന്റെയും ഉപഹാര സമർപ്പണം എം എൽ എ നിർവഹിച്ചു. മുൻ പ്രധാനധ്യാപകൻ എം. പി. അബ്ദുറഹിമാൻ മാസ്റ്റരുടെ പിതാവ് കോയതീൻ എം പി യുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എന്റോവ്മെന്റ് വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷംസീർ പോത്താറ്റിലും, എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം ശ്രീ അബ്ദു റഹിമാൻ മാസ്റ്ററും നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ സബ്ജില്ലാ, ജില്ലാ തലത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ ശ്രീ രാധ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ ഷംസുകുനിയിൽ എന്നിവർ നടത്തി. കുട്ടികളുടെ വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറി. വാർഡ് മെമ്പർമാരായ ഐബി റെജി, റംല ഒ. എം, ഉഷ വിനോദ്, പി ടി എ പ്രസിഡന്റ് ഷംസു കുനിയിൽ, എസ് എം സി ചെയർമാൻ ടി കെ സുഹൈൽ, പി ടി എ വൈസ് പ്രസിഡന്റ് ബാബു പി,കെ, എം പി ടി എ ചെയർപേഴ്സൺ റജുന കെ, ദിവ്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് എ. പി ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ സിദ്ധീഖ്, എസ് എം സി മെമ്പർ സി. കെ ബഷീർ, ആബിദ് മാസ്റ്റർ, കെ വി മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ശിവശങ്കരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. ഹെഡ് മാസ്റ്റർ കെ ടി ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി. പി രതീഷ് കുമാർ നന്ദിയും പറഞ്ഞു.
