Trending

മൊബൈൽ ഷോപ്പിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയ യുവാവ് പിടിയിൽ





നരിക്കുനി: മൊബൈൽ ഷോപ്പിന്റെ മറവിൽ ലഹരി കച്ചവടം നടത്തി വന്നിരുന്ന  കുമാരസ്വാമി നരിക്കുനി റോഡിൽ പാലത്ത് ബസാർ ജംഗ്ഷനിൽ പ്ലേ സ്റ്റോർ മൊബൈൽസ്  എന്ന സ്ഥാപനം നടത്തിയിരുന്ന  ചേളന്നൂർ താമരശ്ശേരി സ്വദേശി ഫായിസ് പി കെ  (29) ആണ് എക്സൈസ് പിടിയിലായത്.

ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഇ.ആർ.ഗിരീഷ് കുമാറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.

 ഇയാളിൽ നിന്ന് 14.62 ഗ്രാമോളം MDMA പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി   റിമാൻഡ് ചെയ്തു

പാർട്ടിയിൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ യു.പി മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിത്തു പി.പി, സവീഷ്.എ, സന്ദീപ് എൻ എസ്, ദീൻദയാൽ, എക്സൈസ് ഇന്റലിജൻസ് ടീം അംഗം പ്രിവന്റീവ് ഓഫീസർ കെ. പ്രവീൺകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.


Post a Comment

Previous Post Next Post