നവീകരണം നടത്തുന്ന സംസ്ഥാന പാതയിലെ അവസ്ഥയാണിത്.
താമരശ്ശേരി ചുങ്കം മുതൽ ബാലുശ്ശേരി ഭാഗത്തേക്ക് സ്ഥാപിച്ച തെരുവ് വിളക്കുകൾ മിക്കതും ഇൻറർലോക്ക് വിരിച്ചതിൻ്റെ മധ്യഭാഗത്താണ്.
കട്ട വിരിച്ച ശേഷം പാതയോരത്ത് തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ടതിന് പകരം വിരിച്ച കട്ടയുടെ മധ്യത്തിൽ കൊണ്ടുപോയി തെരുവ് വിളക്ക് സ്ഥാപിക്കുക.
നാഥനില്ലാത്ത രൂപത്തിലാണ് റോഡ് പണി നടക്കുന്നത്. കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻസ് അവർക്ക് തോന്നിയപോലെ പണി നടത്തുന്നു ,ഡിസൈൻ തയ്യാറാക്കി മേൽനോട്ട ചുമതല വഹിക്കുന്ന KSTP ഉദ്യോഗസ്ഥർ ( കേരള ട്രാൻസ്പോർട്ട് പ്രോജക്ട് ) കണ്ണടച്ച് എങ്ങോ ഇരിക്കുന്നു.
222 കോടിയോളം രൂപയാണ് കൊയിലാണ്ടി മുതൽ എരഞ്ഞി മാവ് വരെയുള്ള ഭാഗം നവീകരിക്കാൻ വേണ്ടി ചിലവഴിക്കുന്നത്.
ഇത്രയും തുക ചിലവഴിച്ച് നടത്തുന്ന പ്രവൃത്തിക്ക് എങ്ങിനെ നാഥനില്ലാതെ പോയി എന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
കൊയിലാണ്ടി -എടവണ്ണ റോഡിലെ താമരശ്ശേരി ഭാഗത്തെ പ്രവൃത്തിയെ പറ്റി നേരത്തെ തന്നെ നിരവധി പരാതികൾ ഉയർന്നതാണ്.
നിരവധി പരാതികൾ ഇതിനകം തന്നെ പൊതുമരാമത്ത് മന്ത്രിക്കും, വിജിലൻസിനും ലഭിച്ചു കഴിഞ്ഞു.
കരാറുകാരെ സഹായിക്കുന്ന ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന് നൽകിയ പരാതിയിൽ നാട്ടുകാർ ആവശ്യപ്പെട്ടത്.
