Trending

കടയിൽ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടത്തിൽപ്പെട്ടു, മോഷ്ടാവ് അബോധാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ.





താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരു  അഷറഫിൻ്റെ പിടി സ്റ്റോർ എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രി 12.30 ഓടെ കള്ളൻ കയറിയത്.

രാത്രി കടയുടെ ഷട്ടർ തുറന്ന് കിടക്കുന്നത് കണ്ട യാത്രക്കാർ കടയുടെ സമീപം താമസിക്കുന്ന ഉടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആളുകൾ കൂടിയപ്പോൾ മൂന്നു പേരടങ്ങുന്ന സംഘം ബൈക്കിൽ കയറി രക്ഷപ്പെട്ടു.


കടയിൽ നിന്നും സിഗരറ്റ് അടക്കമുള്ള സാധനങ്ങളും, മൊബൈൽ ഫോണും ഇവർ കൈക്കലാക്കിയിരുന്നു.

ഇവർ സഞ്ചരിച്ച ബൈക്ക് കുന്ദമംഗലത്ത് വെച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകത്തിൽപ്പെടുകയു സാരമായി പരുക്കേൽക്കുകയും ചെയ്തു.

 അബോധാവസ്ഥയിലുള്ള  ആളുടെ പോക്കറ്റിൽ നിന്നും ലഭിച്ച ഫോണിലെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ് ഫോൺ മോഷ്ടിച്ചതാണ് എന്ന് അറിയുന്നത്.

മോഷ്ടാവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നേയുള്ളൂ.

കടയുടമ താമരശ്ശേരി പോലീസിൽ പരാതി നൽകി.


Post a Comment

Previous Post Next Post