Trending

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ബസ് നേരെ താലൂക്ക് ആശുപത്രിയിലേക്ക്.




താമരശ്ശേരി: കോഴിക്കോട്- അടിവാരം റൂട്ടിലോടുന്ന മുഗൾ ബസ്സാണ് യാത്രക്കാരിയുമായി നേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന കഴിഞ്ഞ് വരികയായിരുന്ന പൂനൂർ സ്വദേശിനിയായ ഗർഭിണിക്കാണ് പരപ്പൻ പൊയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ ഡ്രൈവർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post